കാശ്മീരില്‍ സഹപ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത് സൈനികന്‍ ആത്മഹത്യ ചെയ്തു

വ്യാഴം, 27 ഫെബ്രുവരി 2014 (09:25 IST)
PTI
ഇന്ത്യന്‍ സൈനികക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വധിച്ചശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു.

ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സൈനികന്‍ വെടിവെച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടതായും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമക്കാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ് കേണല്‍ എന്‍ എന്‍ ജോഷി പറഞ്ഞു.

വെബ്ദുനിയ വായിക്കുക