കാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റം; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ബുധന്‍, 26 ജൂണ്‍ 2013 (15:57 IST)
PRO
PRO
ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം. പൂഞ്ചിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ആയുധങ്ങളുമായി മൂന്നംഗ സംഘമാണ് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പിആര്‍ഒ: എസ്എന്‍ ആചാര്യ അറിയിച്ചു.
അതിര്‍ത്തി സേന ഇവരെ ചോദ്യം ചെയ്തതോടെ വെടിവയ്‌പ് നടത്തുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടുവെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.
കാശ്മീര്‍ താഴ്‌വരയില്‍ പുതിയ റെയില്‍ പാതയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രണ്ടു ദിവസമായി സംസ്ഥാനത്തുണ്ട്.