ആത്മഹത്യ ചെയുന്നത് മനുഷ്യര്‍ മാത്രമല്ല, ഇതാ ആത്മഹത്യ ചെയ്ത ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ച കാളയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
പശുവിന് കൂടുതല്‍ പരിഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ മനം നൊന്തുള്ള ആത്മഹത്യയാണെന്നാണ് പലരുടെയും വാദം. ഇരുണ്ട നിറത്തിലുള്ള കാളയെയാണ് വീഡിയോയില്‍ കാണുന്നത്. മൂന്നാം നിലയുടെ മുകളിലെ ടെറസില്‍ നിന്ന് താഴേക്ക് ചാടാനായി നീങ്ങുന്ന കാളയെ മറ്റു വഴിക്ക് തിരിച്ചുവിടാന്‍ കെട്ടിടത്തിന്റെ മുകളിലുള്ളവര്‍ ശ്രമിക്കുന്നതും കാണാം.