നവമാധ്യമങ്ങളില്‍ സജീവമായവര്‍ക്ക് മാത്രമേ വരാന്‍ പോകുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതുള്ളു എന്ന് ബി ജെ പി തീരുമാനം. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ വെറുതെ സജീവമായാല്‍ മാത്രം പോരാ എന്നാണ് ബി ജെ പി അധ്യക്ഷന്‍ പറയുന്നത്. ട്വിറ്ററിലോ ഫേസ്ബുക്കിലോ കാല്‍ ലക്ഷം ലൈക്ക് വേണമെന്നാണ് നിബന്ധന. അതേസമയം നിലവില്‍ ഉത്തര്‍പ്രദേശിലെ മിക്ക നേതാക്കള്‍ക്കും ഇതിന്റെ പകുതി പോലും ലൈക്ക് ഇല്ലെന്നതാണ് വസ്തുത. ഫേസ്ബുക്ക് പേജ് പോലും ഇല്ലാത്ത നേതാക്കളും ഇതില്‍പെടും.
പ്രഖ്യാപനം വന്നതോടെ ഉത്തര്‍പ്രദേശിലെ ബി ജെ പി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈക്ക് കൂട്ടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. ട്വിറ്ററില്‍ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് അധ്യക്ഷന് നിലവിലുള്ളത്. ഫേസ്ബുക്ക് പേജ് ഇല്ലാത്ത എം എല്‍ എമാര്‍ ഇതിനോടകം തന്നെ പുതിയ പേജ് തുടങ്ങി ലൈക്ക് കൂട്ടാന്ന് ശ്രമം തുടങ്ങിയതായാണ് വിവരം.