കസ്റ്റഡിയിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീംകോടതി

ചൊവ്വ, 19 നവം‌ബര്‍ 2013 (16:12 IST)
PRO
PRO
കസ്റ്റഡിയിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി കോടതി അംഗീകരിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും മത്സരിക്കാനാവില്ലെന്ന മുന്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. കഴിഞ്ഞ ജൂലൈ പത്തിനാണ് സുപ്രീംകോടതി കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി നിഷേധിച്ച് ഉത്തരവിട്ടത്.

എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കരുതല്‍ തടങ്കലിലുള്ളവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഭേദഗതി കേന്ദ്രം ജനപ്രാധിനിത്യ നിയമത്തില്‍ കൊണ്ടുവന്നു. ഇതാണ് സുപ്രീംകോടതി ഇന്ന് അംഗീകരിച്ചത്

വെബ്ദുനിയ വായിക്കുക