കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; അന്തിമ വിജ്ഞാപനമല്ലെന്ന് ജയന്തി നടരാജന്

ഞായര്‍, 17 നവം‌ബര്‍ 2013 (16:28 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്നും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് അന്തിമ വിജ്ഞാപനമല്ലെന്നും കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍.

കരട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലെ ഓഫിസ് മെമ്മോറാണ്ടത്തിലെ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കെതിരെയല്ലെന്നും ജയന്തി നടരാജന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും കേന്ദ്രസര്‍ക്കാരിനും സ്വീകാര്യമല്ലെന്ന് മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക