റിപ്പബ്ലിക് ദിന സുരക്ഷയുടെ ഭാഗമായി ജമ്മു-കശ്മീരിലെ മൊബൈല്‍ ഫോണുകള്‍ സുരക്ഷാ ഏജന്‍സികള്‍ നിശ്ചലമാക്കി. ചൊവ്വാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തെ ഒരു മൊബൈല്‍ നെറ്റ്‌വര്‍ക്കും പ്രവര്‍ത്തിക്കുന്നില്ല.
എയര്‍ടെല്‍, വൊഡാഫോണ്‍, എയര്‍സെല്‍,ടാറ്റ തുടങ്ങിയ സ്വകാര്യ നെറ്റ്‌വര്‍ക്കുകളിലുള്ള മൊബൈലുകളില്‍ സിഗ്നല്‍ ലഭ്യമല്ല. അതേസമയം, ബിഎസ്‌എന്‍എല്‍ മൊബൈലുകളില്‍ സിഗ്നല്‍ ലഭ്യമാണ് എങ്കിലും മറ്റ് മൊബൈലുകളിലേക്ക് ബന്ധപ്പെടാന്‍ സാധ്യമല്ല.
ജമ്മുകശ്മീരില്‍ റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ ലഭിച്ചതു മൂലമാണ് മൊബൈലുകള്‍ പ്രവര്‍ത്തനരഹിതമാക്കിയത്.
ഭീകരര്‍ മൊബൈലുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനോ അല്ലെങ്കില്‍ മൊബൈലുകളിലൂടെ ആക്രമണ നിര്‍ദ്ദേശം നല്‍കാനോ ഉള്ള സാധ്യത ഇല്ലാതാക്കാനാണ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെ നിശ്ചലമാക്കിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.