കശ്മീരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയില്‍ വന്‍അഗ്നിബാധ
PRO
PRO
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൂഫി ആരാധനാലയത്തില്‍ വന്‍അഗ്നിബാധ. ഖന്യാര്‍ മേഖലയിലെ ഹസ്രാത് പീര്‍ ഗൌസുള്‍ അസം ദസ്ദേഗീര്‍ പള്ളിയിലാണ് തീ പടര്‍ന്നുപിടിച്ചത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. 200 നൂറ്റാണ്ട് പഴക്കമുള്ള ഈ ആരാധനാലയത്തിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫയര്‍ഫോഴ്സിന്റെ എട്ടു യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.