സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് പേരുകള്‍ മാത്രം കിട്ടിയതു കൊണ്ട് കാര്യമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. തെളിവുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കള്ളപ്പണനിക്ഷേപകരുടെ പട്ടിക മാധ്യമങ്ങള്‍ പുറത്തുവിട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ്‌റ്റ്‌ലി.
തെളിവ് കിട്ടിയാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കുറച്ചു പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 350 പേരുടെ വിവരങ്ങളില്‍ സര്‍ക്കാര്‍ പരിശോധന പൂര്‍ത്തിയായതായും അരുണ്‍ ജയ്‌റ്റ്‌ലി പറഞ്ഞു.
മാര്‍ച്ച് 31നകം പരിശോധന പൂര്‍ത്തിയാകും. അനധികൃത നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകും. 60 പേര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.