കളിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടി കുട്ടി മരിച്ചു

വ്യാഴം, 26 ഡിസം‌ബര്‍ 2013 (11:15 IST)
PRO
ജമ്മു കശ്മീരില്‍ കളിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടി ഒരു കുട്ടി മരിച്ചു. സ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗാരോ സിങ് എന്ന കുട്ടിയാണ് മരിച്ചത്. രോഹിത്, കപില്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

രജൗരി പട്ടണത്തിലാണ് സ്ഫോടനം നടന്നത്. പട്ടണത്തിലെ സീമാ റോഡിലുള്ള പാഞ്ചാലി ഹോട്ടലിന് സമീപത്തെ ഓടയില്‍ നിന്ന് കിട്ടിയ ഗ്രനേഡ് വച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടികളില്‍ ഒരാള്‍ ഗ്രനേഡ് കല്ലില്‍ ഇടിച്ചപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ ശക്തമായി ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വെബ്ദുനിയ വായിക്കുക