കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരായ പ്രാഥമിക അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു
കല്‍ക്കരിപ്പാടം ഇടപാടില്‍ മന്‍മോഹന്‍ സിംഗിനെതിരായ പ്രാഥമിക അന്വേഷണം സി ബി ഐ അവസാനിപ്പിച്ചു. ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പടം അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോപണ നേരിട്ട സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ്ങിനെതിരെ സി ബി ഐ കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചത്. സി ബി ഐയും സി ബി സിയും ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. കുത്തക ഒഴിവാക്കാനാണ് കല്‍ക്കരിപ്പാടം വിതരണം ചെയ്തതെന്ന മന്‍മോഹന്‍ സിംഗിന്റെ വിശദീകരണം പരിഗണിച്ചാണ് നടപടി.