കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് വൈറലാവുന്നു; മന്ത്രി വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് കര്‍ഷകന്‍

വ്യാഴം, 8 ജൂണ്‍ 2017 (17:47 IST)
മഹാരാഷ്ട്രയില്‍ കടക്കെണിയിലായ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് വൈറലാവുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തുന്നതിന് മുമ്പായി തന്‍റെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കര്‍ഷകന്‍ ആത്മഹത്യാ കുറുപ്പിലൂടെ ആവശ്യപ്പെട്ടത്.
 
കടക്കെണിയെ തുടര്‍ന്ന് 45 കാരനായ ധനാജി ചന്ദ്രകാന്താണ് കാര്‍ഷിക കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എന്നാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. എട്ട് ദിവസം പിന്നിട്ട കര്‍ഷക സമരത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചെറിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യാദവിനെ കണ്ടെത്തിയത്. കൂടതെ രണ്ട് പേജുള്ള ആത്മഹത്യാ കുറുപ്പും എഴുതിയിരുന്നു.

വെബ്ദുനിയ വായിക്കുക