കടല്‍ വഴിയുള്ള ആക്രമണങ്ങള്‍ക്ക് ലഷ്കര്‍ തയ്യാറെടുക്കുന്നു: അബു ജുന്റാല്‍

വെള്ളി, 29 ജൂണ്‍ 2012 (09:20 IST)
PTI
PTI
അറസ്റ്റിലായ ലഷ്കര്‍ ഭീകരന്‍ അബു ജുന്‍ഡല്‍ പൊലീസിനോട് വെളിപ്പെടുത്തിയത് നിര്‍ണ്ണായക വിവരങ്ങള്‍. ലഷ്കര്‍ അവരുടെ നേവല്‍ വിങ് ശക്തിപ്പെടുത്തുന്നുണ്ട് എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കടല്‍ വഴി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായാണ് ഇത്.

നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം, ഡല്‍ഹിയിലെ യുഎസ്, ഇസ്രയേലി എംബസികള്‍ എന്നിവ ആക്രമിക്കാനും ലഷ്കര്‍ പദ്ധതി തയാറാക്കിയിരുന്നു.

മുംബൈ ഭീകരാക്രമണം നടത്തിയ 10 ഭീകരരെ കറാച്ചിയിലെ കണ്‍‌ട്രോള്‍ റൂമില്‍ ഇരുന്ന് നിയന്ത്രിച്ചത് താനാണ് എന്ന് ജുന്‍ഡല്‍ സമ്മതിച്ചിരുന്നു. ഐ എസ് ഐ ഏജന്റുമാരും കണ്‍‌ട്രോള്‍ റൂമില്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഐ എസ് ഐ ആണ് കണ്‍‌ട്രോള്‍ റൂം പൊളിച്ചുനീക്കിയത്.

വെബ്ദുനിയ വായിക്കുക