ഒറീസയിലെ മാല്‍ക്കന്‍ഗിരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഒരു കരാറുകാരനെ വെടിവച്ചു കൊന്നു. തുടര്‍ന്ന് ഒരു പോലീസ് സ്റ്റേഷനും, വീടും, നാല് വാഹനങ്ങളും മൊബൈല്‍ ഫോണ്‍ ടവറും മാവോയിസ്റ്റുകള്‍ അഗ്നിക്കിരയാക്കിയതായും പൊലീസ് അറിയിച്ചു.
എഴുപതോളം വരുന്ന വിമതര്‍ കോണ്‍ട്രാക്ടറായ ബി കെ സ്വെയിന്‍ എന്നയാളുടെ വീട് ആക്രമിച്ച ശേഷം അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു.