ജൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഐസ്ക്രീം പാര്‍ലര്‍ ഉടമ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ കട പൂട്ടിച്ചു. പനാജിക്ക് സമീപം പോണ്ടയിലുള്ള ഐസ്ക്രീം പാര്‍ലര്‍ ആണ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എഫ് ഡി എഫ്) പൂട്ടിച്ചത്.
മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ സിഡികള്‍ ജൂണ്‍ 18-നാണ് എഫ് ഡി എഫിന് ലഭിച്ചത്. എന്നാല്‍ ഇത് ആരാണ് അയച്ചതെന്ന് വ്യക്തമായിരുന്നില്ല. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഉടമ മൂത്രമൊഴിക്കുന്നതും പാര്‍ലറിനെ വൃത്തിഹീനമായ സാഹചര്യങ്ങളുമായിരുന്നു സിഡികളില്‍. തുടര്‍ന്ന് എഫ് ഡി എഫ് സംഘം പാര്‍ലറില്‍ പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിലാണ് പാര്‍ലര്‍ നടത്തുന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് ഇത് പൂട്ടാന്‍ ഉത്തരവിട്ടത്.
പാര്‍ലറിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് ഉടമയുടെ കേളികള്‍ മൊബൈലില്‍ പകര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.