ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ട്രസ് പരീക്ഷയില്‍ 13 വയസ്സുക്കാരന്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. ബീഹാറിലെ കര്‍ഷക കുടുംബത്തിലെ സത്യം കുമാറാണ് ചെറുപ്രായത്തില്‍ തന്നെ ഐഐടിയുടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. ഒന്നര ലക്ഷത്തോളം പേര്‍ എഴുതിയ അഖിലേന്ത്യ എന്‍ട്രസ് പരീക്ഷയില്‍ 679ആം റാങ്കാണ് സത്യം കുമാറിന് ലഭിച്ചത്.
സത്യം കുമാര്‍ ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ബഹോറാപൂര്‍ ഗ്രാമത്തിലാണ് ജനിച്ചത്. കഴിഞ്ഞ തവണത്തെ ഐഐടി പരീക്ഷയില്‍ സത്യം കുമാര്‍ വിജയിച്ചിരുന്നു. അന്ന് 8,137ആം റാങ്കിലാണ് എത്തിയത്. എന്നാല്‍ ഇത്ര കുറഞ്ഞ റാങ്കില്‍ തൃപ്തനാവാതെ സത്യം കുമാര്‍ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.
നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ ഐഐടി പരീക്ഷ വിജയി പതിനാല് വയസുള്ള സഹല്‍ കൗഷികാണ്. ഇനി ഐഐടി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന പ്രായം കുറഞ്ഞയാള്‍ സത്യം കുമാറാണെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി.
സത്യം കുമാര്‍ പ്ലസ് ടു പരീക്ഷ പാസായത് കഴിഞ്ഞ വര്‍ഷമാണ്. ഫേസ്ബുക്ക് പോലൊരു സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ്സൈറ്റാണ് തുടങ്ങണമെന്നാണ് ലക്ഷ്യമെന്ന് സത്യം കുമാര്‍ പറഞ്ഞു.