എ രാജയ്ക്കെതിരെ വീണ്ടും കേസ്

ശനി, 25 ഫെബ്രുവരി 2012 (14:02 IST)
PRO
PRO
മുന്‍ കേന്ദ്ര ടെലികോം മന്ത്രിയായ എ രാജയ്ക്കെതിരെ വീണ്ടും കേസ്. ബി‌എസ്‌എന്‍‌എല്‍, സ്റ്റാര്‍ നൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്നിവര്‍ തമ്മിലുള്ള വൈ മാക്സ് കരാറില്‍ അഴിമതി കണ്ടതിനെ തുടര്‍ന്നാണ് രാജയ്ക്കെതിരെ വീണ്ടും കേസെടുത്തത്. 2 ജി സ്‌പെക്‍ട്രം കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് എ രാജ. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സിബിഐ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്.

വേണ്ടത്ര യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് അനധികൃതമായി വൈമാക്സ് ഫ്രാഞ്ചൈസികള്‍ നല്‍കിയെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് സിബിഐ രാജയ്ക്കെതിരെ ഈ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ബി‌എസ്‌എന്‍‌എല്ലിലെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്തശേഷമാണ് രാജയ്ക്കെതിരെ സിബിഐ കേസെടുത്തത്.

വെബ്ദുനിയ വായിക്കുക