എഫ്ബിഐ മേധാവി ചിദംബരത്തെ കാണും

ചൊവ്വ, 3 മാര്‍ച്ച് 2009 (09:57 IST)
എഫ് ബി ഐ മേധാവി റോബര്‍ട്ട് മുള്ളര്‍ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഭീകര വിരുദ്ധ പ്രവര്‍ത്തനവും സുരക്ഷയും പ്രധാന ചര്‍ച്ചാവിഷയമായിരിക്കും.

മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തെളിവുകള്‍ ഇന്ത്യയ്ക്ക് കൈമാറിയ ശേഷമാണ് മുള്ളര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. എഫ് ബി ഐ തെളിവുകള്‍ കൈമാറിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഭീകരാക്രമണ ഗൂഡാലോചനയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളായിരുന്നു ഇന്ത്യയ്ക്ക് എഫ് ബി ഐ കൈമാറിയത്. ഇതിലൂടെ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്ന് വെളിവായിരുന്നു.

വെബ്ദുനിയ വായിക്കുക