എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്ന് കേന്ദ്രം

വ്യാഴം, 30 ഓഗസ്റ്റ് 2012 (18:13 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. വെള്ളിയാഴ്ച അപേക്ഷ കോടതി പരിഗണിക്കും. കേരളം, തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വില്‍പ്പന അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അവശേഷിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ ഉത്പാദനം അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്റെ മൂല്യം 78 കോടി രൂപ മാത്രമാണ്. ഇത് നശിപ്പിക്കാന്‍ 1245 കോടി രൂപ ചെലവ് വരും. ഇതൊഴിവാക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക