എന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണു തന്റെ ശ്രമം: മോഡി

തിങ്കള്‍, 24 ജൂണ്‍ 2013 (10:12 IST)
PRO
PRO
എന്നും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണു തന്റെ ശ്രമമെന്നും എതിരാളികള്‍ പറയുന്നതുപോലെ താന്‍ വര്‍ഗ്ഗീയതയുടെ ആളല്ലെന്നും ഗുജറാ‍ത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ബിജെപിയുടെ 2014-ലെ തിരഞ്ഞെടുപ്പ്‌ പ്രചാരണ ഉദ്ഘാടനം എന്നു വിശേഷിപ്പിക്കപ്പെട്ട പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായിട്ടാണ് മോഡി പൊതുറാലിയെ അഭിസംബോധന ചെയ്ത്‌ത്. കശ്മീരിലെ ജനങ്ങളുടെ ഹൃദയങ്ങള്‍ ഒന്നാക്കാന്‍ ശ്രമിക്കുമെന്ന് മോഡി പൊതുറാലിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെക്കുറിച്ചും കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയെക്കുറിച്ചും നരേന്ദ്രമോഡി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്‌ നിലവില്‍ രണ്ടു തലവന്‍‌മാര്‍ ഉണ്ടെന്നും ആരാണ്‌ യഥാര്‍ഥത്തിലുള്ളതെന്ന്‌ ആര്‍ക്കുമറിയില്ലെന്നും അവരെ വിമര്‍ശിച്ചു മോഡി പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയില്ലന്നും രാജ്യത്തിന്റെ ഭാവി അവരുടെ കൈകളില്‍ ഭദ്രമല്ലെന്നും നമ്മുടെ രാജ്യത്തെ യുവതലമുറയുടെ ഭാവി നശിപ്പിക്കാനാവില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക