എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Webdunia
വെള്ളി, 27 മെയ് 2016 (10:05 IST)
ട്രെയിന്‍ തടഞ്ഞ് നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വലിയ കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ചാണ് ചെറുപ്പക്കാര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. അപകടം മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പതിമൂന്നിനും പതിനാറിനും ഇടിയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
 
അമിത വേഗത്തിലെത്തിയ രാജധാനി എക്‌സ്പ്രസ് തടയാനായിരുന്നു വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത്. ഇതിന് മുന്‍പും ഇവര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയതായി പൊലീസ് അറിയിച്ചു. എന്നാല്‍ വേഗത കുറഞ്ഞ പാസഞ്ചര്‍ ട്രെയിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇവര്‍ പകര്‍ത്തിയത്. രാജധാനി എക്‌സ്പ്രസിന് വേഗത കൂടുതലാണെന്ന് അറിയാവുന്നതിനാലാണ് കല്ലുകളും മറ്റും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്ന് യുവാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. ഇവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും അപകടകരാം വിധത്തിലുള്ള അനേകം സെല്‍ഫികള്‍ പൊലീസ് കണ്ടെടുത്തു.
 
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ മാതാപിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികള്‍ ആവര്‍ത്തികരുതെന്ന് കോടതി താക്കീതും നല്‍കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article