എം‌ബി‌ബി‌എസിന് ദേശീയതലത്തില്‍ പൊതു പ്രവേശനപരീക്ഷ

ചൊവ്വ, 29 ജൂണ്‍ 2010 (17:36 IST)
PRO
എം ബി ബി എസിന് ദേശീയതലത്തില്‍ പൊതു പ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാരുകളുമായും സ്വാശ്രയ, ന്യൂനപക്ഷ മാനേജുമെന്‍റുകളുമായും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

പുതിയ തീരുമാനം സ്വാശ്രയ, ന്യൂനപക്ഷ മാനേജുമെന്‍റുകള്‍ക്ക് ബാധകമാണ്.

പൊതു പ്രവേശനപരീക്ഷ നടത്തുന്നതിന് സി ബി എസ് സിയെ സമീപിച്ചതായും ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു.

ഉന്നതപഠനത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതുകൊണ്ട് ലക്‍ഷ്യമിടുന്നതെന്നും കൌണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

മാനേജുമെന്‍റുകളുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായാണ് അറിയുന്നത്. അതേസമയം, ബിരുദ - ബിരുദാനന്തര പരീക്ഷകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക