എം‌ബി‌ബി‌എസിനു മാര്‍ക്ക് വേണമെങ്കില്‍ സെക്സ്!

വെള്ളി, 4 മാര്‍ച്ച് 2011 (11:25 IST)
PRO
രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ കളങ്കം ചാര്‍ത്തിയ ‘മാര്‍ക്കിനു വേണ്ടി സെക്സ്’ ആരോപണത്തെ കുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ജബല്‍‌പൂരിലുള്ള റാണി ദുര്‍ഗാവതി സര്‍വകലാശാലയിലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം അരങ്ങേറിയത്.

നേതാജി സുഭാഷ്ചന്ദ്ര മെഡിക്കല്‍ കോളജിലെ ഒരു ആദ്യവര്‍ഷ എം‌ബി‌ബി‌എസ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്.

ആദ്യ വര്‍ഷ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ താന്‍ രണ്ട് പേപ്പറില്‍ പരാജയപ്പെട്ടു എന്നും രാജു ഖാന്‍ എന്ന ആളിനൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ മാര്‍ക്ക് പുനര്‍‌നിര്‍ണ്ണയത്തില്‍ ജയിക്കാന്‍ കഴിയുമെന്നും ഒരു സീനിയര്‍ വിദ്യാര്‍ത്ഥിനി അറിയിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ സീനിയര്‍ പറഞ്ഞതുപോലെ രണ്ട് പേപ്പറില്‍ പരാജയപ്പെട്ടു എന്നും വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍, സര്‍വകലാശാല പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറെയും പരീക്ഷാ കണ്ട്രോളറെയും ഇടനില നിന്ന് ഇവര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന രാജു ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പെണ്‍കുട്ടികളെ കണ്ടുമുട്ടാന്‍ വേദിയാക്കിയിരുന്ന ഹോട്ടലിന്റെ ഉടമയും സീനിയര്‍ പെണ്‍കുട്ടിയും ഒളിവിലാണ്.

വെബ്ദുനിയ വായിക്കുക