ഉള്ളി വില നൂറിലെത്തി; ഷീലാ ദീക്ഷിത് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും

വ്യാഴം, 24 ഒക്‌ടോബര്‍ 2013 (09:01 IST)
PRO
ഉള്ളി വില കുതിച്ചുയരുന്നതിനിടെ പരിഹാരം തേടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇന്ന് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.

കൃഷിമന്ത്രി ശരത് പവാര്‍, ഭക്‍ഷ്യവകുപ്പ് മന്ത്രി കെ വി തോമസ് എന്നിവരുമായാണ് ചര്‍ച്ച. ഉള്ളി പൂഴിത്തിവെക്കുന്നതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് ഷീലാ ദീക്ഷിത് ആരോപിച്ചു.

ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളായ മധ്യപ്രദേശും മഹാരാഷ്ട്രയും ഉള്ളി പൂഴ്ത്തിവയ്ക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഷീലാ ദീക്ഷിത് ആരോപിച്ചു.

ജമ്മു കശ്മീരിലെ ശ്രീനഗര്‍, മധ്യപ്രദേശിലെ ഭോപ്പാല്‍ ബീഹാറിലെ പാറ്റ്‌ന എന്നിവിടങ്ങളിലാണ് ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. ഉള്ളി വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ കാരണം കൃഷി നശിച്ചതാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണം.

ഉള്ളിവില നൂറിലേക്ക് കുതിക്കുന്നത് തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതാണ് ഷീല ദീക്ഷിതിനെപ്പോലുള്ളവര്‍ അടിയന്തിരമായി ഇടപെടാന്‍ കാരണം.

വെബ്ദുനിയ വായിക്കുക