ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ താന്‍ അദ്ദേഹത്തോട് പച്ചക്കറി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫാന്‍ വലിയ ശബ്ദത്തില്‍ കറങ്ങുന്നത് കൊണ്ട് അദ്ദേഹം എഴുന്നേറ്റില്ലെന്നും എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി മകളാണ് ഫാന്‍ നിര്‍ത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചാടിയെഴുന്നേറ്റ അദ്ദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് പോകുകയും സുഹൃത്തുമായി മടങ്ങിവന്ന് മുത്തലാക്ക് ചൊല്ലുകയുമായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.