അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഈ വര്‍ഷം 96 തവണ വെടിവയ്പു നടത്തിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയേറെ തവണ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഈ വര്‍ഷം ഇതുവരെ ആറു സൈനികര്‍ കൊല്ലപ്പെടുകയും ആറു സൈനികര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 93 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. 2011ല്‍ 51 തവണ, 2010ല്‍ 44, 2009ല്‍ 28, 2008ല്‍ 77, 2007ല്‍ 21 എന്നിങ്ങനെയായിരുന്നു ലംഘനങ്ങള്‍. 2006ല്‍ മൂന്നു തവണ മാത്രമേ കരാര്‍ ലംഘിക്കപ്പെട്ടുള്ളു.
2003 നവംബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പത്താം വാര്‍ഷികം അടുത്തെത്തി നില്‍ക്കെയാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടു വെടിവയ്പ് വര്‍ധിക്കുന്നത്.