ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പുതുച്ചേരി നിയമസഭയില്‍ വനിതാ പ്രാതിനിധ്യം

Webdunia
വെള്ളി, 20 മെയ് 2016 (09:16 IST)
നീണ്ട ഇരുപത് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പുതുച്ചേരി നിയമസഭയില്‍ വനിതാ പ്രാതിനിധ്യം. ഇന്നലെയാണ് സംസ്ഥാനത്തെ നിയമയഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.  ഇത്തവണ നാല് വനിതകളാണ് പുതുച്ചേരിയില്‍ വിജയക്കൊടി പാറിച്ചത്. 
 
എ ഐ എന്‍ ആര്‍ സിയില്‍ നിന്ന് ചന്ദ്രപ്രിയങ്ക (നെടുങ്കാട്), ബി കോബിക (തിരുബുവനി) കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വി വിഴേവനി (നെട്ടപക്കം), ഡി എം കെയില്‍ നിന്ന് ഗീത (നെരവി ടി ആര്‍ പട്ടിനം)എന്നിവരാണ് സംസ്ഥാനത്തെ വനിതകളുടെ അഭിമാനം ഉയര്‍ത്തി നിയമനിര്‍മ്മാണ സഭയിലേക്ക് എത്തിയത്.
 
ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് കോണ്‍ഗ്രസ്-ഡി എം കെ സഖ്യം 18 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണം പിടിച്ചു. മുന്‍പ് 1996 ലായിരുന്നു ഒരു വനിത പുതുച്ചേരി നിയമസഭയിലേക്ക് ജയിച്ചത്. അന്ന് എ ഐ എ ഡി എം കെയുടെ എസ് അരസിയാണ് വിജയം നേടിയത്. എ ഐ എന്‍ ആര്‍ സി എട്ടും എ ഐ എ ഡി എം കെ മൂന്നും സീറ്റുകളാണ് നേടിയത്. പുതുച്ചേരിയില്‍ ആകെ 30 നിയമസഭാ സീറ്റുകളാണ് ഉള്ളത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article