രാജ്യത്തെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിനുള്ള 2004 ലെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാരം മലയാള മനോരമയുടെ പലതുള്ളി പദ്ധതിക്ക് ലഭിച്ചു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ന്യൂഡല്‍ഹിയില്‍ അവാര്‍ഡ് സമ്മാനിക്കും. ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്ത് ചെയര്‍മാനായുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ലോക് സഭാ സ്പീക്കര്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, മൂന്നു വിദഗ്ദ്ധര്‍, കേന്ദ്രവനം പരിസ്ഥിതി സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. വലിയ മാറ്റത്തിന് പ്രേരകമാകാന്‍ ഒരു പത്രസ്ഥാപനത്തിന് എങ്ങനെ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് ムപലതുള്ളിヤയെന്ന് ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്ത് പറഞ്ഞു.
ഏതു പ്രായത്തിലും വിഭാഗത്തിലുമുള്ള ജനവിഭാഗത്തെ ഉദ്ബുധരാക്കുന്നതില്‍ മനോരമയുടെ പങ്ക് എടുത്തുപറയേണ്ടതാണ്. സമൂഹത്തില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ പത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.