ഇന്ത്യ മിസൈയില്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു

തിങ്കള്‍, 17 ജൂണ്‍ 2013 (12:44 IST)
PRO
PRO
അയല്‍ രാജ്യങ്ങളില്‍നിന്നുള്ള ഭീഷണി മറികടക്കാന്‍ ഇന്ത്യ മിസൈയില്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. ദീര്‍ഘദൂര പ്രതിരോധ മിസൈയിലുകളാണ് ഇന്ത്യ തയ്യാറാക്കുന്നത്‌. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ബിഎംഡി (ബാലിസ്റ്റിക്‌ മിസൈയില്‍ ഡിഫന്‍സ്‌) പദ്ധതി പ്രകാരമാണ്‌ ഇന്ത്യ മിസൈയില്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

പ്രതിരോധ മിസൈയിലുകളുടെ ആദ്യഘട്ടം വികസിപ്പിച്ചു കഴിഞ്ഞു. രണ്ടായിരം കിലോമീറ്റര്‍ ദൂരപരിധിയാണ് ഈ മിസൈയിലിനുള്ളത്. ഈ പ്രതിരോധ മിസൈല്‍ ഡല്‍ഹിയില്‍ സ്ഥാപിക്കാനാണ് തീരുമാനം. അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വരെ തൊടുത്തുവിടുന്ന മിസൈയിലുകള്‍ തകര്‍ക്കാവുന്ന പ്രതിരോധ മിസൈലുകളും സംവിധാനങ്ങളും ബിഎംഡി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വികസിപ്പിക്കുമെന്ന് ഡിആര്‍ഡിഒ മേധാവി അവിനാശ്‌ ചന്ദര്‍ പറഞ്ഞു.

ദീര്‍ഘദൂര മിസൈയിലുകളുടെ പരീക്ഷണത്തിനായി ആന്‍ഡമാന്‍ ദ്വീപുകളില്‍ പുതിയ വിക്ഷേപണകേന്ദ്രം സ്ഥാപിക്കുമെന്നും അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു തൊടുത്തുവിടുന്ന മിസെയിലുകള്‍ തകര്‍ക്കാവുന്ന പ്രതിരോധ മിസൈലുകളുടെ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും അവിനാശ്‌ ചന്ദര്‍ മാധ്യമങ്ങളെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക