ഒരു ക്രിക്കറ്റ് മത്സരത്തില്‍ സ്വന്തം ടീം സ്വപ്നസമാനമായ വിജയം കൊണ്ടുവന്നാല്‍ ആരാധകര്‍ എത്തരത്തില്‍ വേണമെങ്കിലും പ്രതികരിക്കാമെന്നാണ് ആഗ്രയില്‍ നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്. ഒരു വ്യാപാരി സ്വന്തം പിസ്റ്റള്‍ വലിച്ചെടുത്ത് വെടിയുതിര്‍ത്താണ് വിജയം ആഘോഷിച്ചത്! വെടിവയ്പില്‍ കളികണ്ടുകൊണ്ടിരുന്ന മറ്റൊരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കണ്ടുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. യുവരാജ് സിംഗ് ബൌണ്ടറിയടിച്ച് വിജയം ഉറപ്പിച്ചപ്പോള്‍ അശോക് അറോറ എന്ന വ്യാപാരി സ്വന്തം പിസ്റ്റള്‍ വലിച്ചൂരി രണ്ട് തവണ വെടിയുതിര്‍ത്തു.
ഇദ്ദേഹത്തിനൊപ്പം പ്രൊജക്ടര്‍ സ്ക്രീനില്‍ കളി കണ്ടുകൊണ്ടിരുന്ന ആഗ്ര ചേമ്പര്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് അനില്‍ വര്‍മ്മയുടെ മുതുകിലാണ് ഒരു വെടിയുണ്ട തറച്ചത്. അനില്‍ വര്‍മ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശോക് അറോറ ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിവച്ചത്. എന്തായാലും, അറോറയുടെ ആവേശം മനസ്സിലാക്കിയിട്ടോ അതോ പൊല്ലാപ്പൊന്നും വേണ്ട എന്ന് കരുതിയിട്ടോ, അനില്‍ വര്‍മ്മ സംഭവത്തെ കുറിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ല.