ആണവവാഹക ശേഷിയുള്ള അഗ്നി-1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 1000 കിലോ ആയുധങ്ങള്‍ വഹിക്കാനാകും.
ഒറീസ തീരത്ത് നിന്ന് വെള്ളിയാഴ്ച രാവിലെ 9.35നായിരുന്നു പരീക്ഷണം. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.