ഇന്ത്യ്യക്ക് പിന്തുണയുമായി എല്‍ബറാദി

വ്യാഴം, 11 ഒക്‌ടോബര്‍ 2007 (11:07 IST)
അന്താരാഷ്‌ട്ര ആണവ ഊര്‍ജ ഏജന്‍സിയുടെ മേധാവി മുഹമ്മദ് എല്‍‌ബറാദി വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി ബുധനാഴ്‌ച ചര്‍ച്ച നടത്തി. ഇവരുടെ കൂടിക്കാഴ്‌ച ഒരുമണിക്കൂര്‍ നീണ്ടു നിന്നു.

കൃഷി ഉള്‍പ്പെടയുള്ള മേഖലകളുടെ വികസനത്തിന് ഇന്ത്യ ആണവ ഊര്‍ജം ഉപയോഗിക്കണമെന്ന് എല്‍ബറാദി പ്രണബുമായിട്ടുള്ള കൂടിക്കാഴ്‌ച ശേഷം നിര്‍ദേശിച്ചു. സൈനികേതര ആവശ്യങ്ങള്‍ക്ക് ഇന്ത്യ ആണവ ഊര്‍ജം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്നും എല്‍ബറാദി പറഞ്ഞു.

അന്താരാഷ്‌ട്ര സമൂഹവുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ ആണവ കരാര്‍ ഉപകരിക്കും. അന്താരാഷ്‌ട്ര ആണവ ഊര്‍ജ ഏജന്‍സിയുടെ സുരക്ഷാമാനദണ്ഡങ്ങളും ഇന്തോ അമേരിക്ക ആണവക്കരാറും തമ്മില്‍ ബന്ധമൊന്നുമില്ല. ഇന്ത്യന്‍ ആണവ റിയാക്‍ടറുകള്‍ക്ക് ആണവ ഊര്‍ജം നല്‍കാന്‍ കഴിയും. ആണവ ഊര്‍ജ ഏജന്‍സിയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ ഇതിന് തടസമായിരിക്കുകയില്ല-എല്‍‌ബറാദി പറഞ്ഞു.

ആണവ ഏജന്‍സിയുമായി എപ്പോള്‍ വേണമെങ്കിലും ഇന്ത്യയ്ക്ക് ചര്‍ച്ച നടത്താം. രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സമയം എടുക്കാമെന്നും എല്‍ബറാദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക