ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (14:49 IST)
PRO
PRO
ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചു. പര്യവേക്ഷണ പേടകത്തിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍ നിന്നാണ്. ബാംഗ്ലൂര്‍ ഐഎസ്ആര്‍ഒയിലായിരുന്നു ചൊവ്വ പര്യവേക്ഷണ പേടകം തയ്യാറാക്കിയത്.
ഇന്നലെ റോഡ് മാര്‍ഗമായിരുന്നു പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയില്‍ എത്തിച്ചത്. ഗാന്ധിജയന്തിയായതിനാല്‍ റോഡില്‍ തിരക്ക് കുറവായിരിക്കുന്നത് കണക്കിലെടുത്താണ് പേടകം കൊണ്ടുപോകുന്നതിന് ഇന്നലെ തിരഞ്ഞെടുത്തത്.
പര്യവേക്ഷണ പേടകത്തിന്റെ മോണിറ്ററിംഗ്, പാരിസ്ഥിതിക പഠനങ്ങള്‍ എന്നിവ ശ്രീഹരിക്കോട്ടയില്‍ വച്ചാണ് നടത്തുക. 1350 കിലോഗ്രാം തൂക്കമുള്ള പേടകം ഈ മാസം 10ന് പിഎസ്എല്‍വി സി-25 മായി ഘടിപ്പിക്കും.
ഈ മാസം 28ന് വൈകിട്ട് നാലേകാലിന് ചൊവ്വ പര്യവേക്ഷണ പേടകം വിക്ഷേപിക്കും.