ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

തിങ്കള്‍, 1 ജൂലൈ 2013 (15:47 IST)
PTI
PTI
ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. തദ്ദേശിയ വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ‘1എ’-യാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുക. സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ രാത്രി 11.41നാണ് വിക്ഷേപണം.

‘ഐആര്‍എന്‍എസ്എസ്- 1എ’ ബഹിരാകാശത്ത് എത്തിക്കുനന്ത് പി എസ് എല്‍ വി സി 22 പേടകമാണ്.‘ഐആര്‍എന്‍എസ്എസ്- 1എ’-യ്ക്ക് പത്ത് വര്‍ഷമാണ് കാലാവധി. ഈ ഉപഗ്രഹത്തിന് രാജ്യത്തിന്റെ 1500 കിലോമീറ്റ‌ര്‍ ചുറ്റളവിലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

അ‌ര്‍ധരാത്രിയോടടുത്ത് ഐസ്ആര്‍ഒ ഉപഗ്രഹവിക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. ഭ്രമണപഥത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്താണ് വിക്ഷേപണ സമയം നിശ്ചയിച്ചത്. പിഎസ്‍എല്‍വി സി 22, വിക്ഷേപണവാഹനമാണ് ഉപഗ്രഹത്തെ വഹിക്കുന്നത്.

ഐആര്‍എന്‍എസ്എസ്- 1എ ഭ്രമണപഥത്തിലെത്തുന്നതോടെ ദിശാനിര്‍ണയമേഖലയില്‍ ഇന്ത്യക്ക് വന്‍ നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷ വ്യോമമേഖല, നാവികമേഖല, ദുരിതനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം തുടങ്ങിയവയ്ക്കും ഇത് സഹായകമാകും.

വെബ്ദുനിയ വായിക്കുക