ഇന്ത്യന്‍ മുജാഹിദീന്‍ യുഗം അവസാനിച്ചു: ഷിന്‍ഡെ

വെള്ളി, 4 ഏപ്രില്‍ 2014 (11:21 IST)
PTI
ഇന്ത്യന്‍ മുജാഹിദീന്‍ യുഗം ഏറെക്കുറെ അവസാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. യുപി‌എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് തീവ്രവാദി സംഘത്തെ ഒരു പരിധി വരെ ഉന്‍‌മൂലനം ചെയ്യാന്‍ സാധിച്ചതെന്ന് ഷിന്‍ഡെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ക്ഷയിച്ച് വരുന്നു, ഇന്ത്യന്‍ മുജാഹിദീന്റെ പ്രമുഖ നേതാക്കള്‍ മിക്കവരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്, ഇതെല്ലാം യുപി‌എ സര്‍ക്കരിന്റെ നേട്ടങ്ങളാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപകന്‍ യാസിന്‍ ഭട്കല്‍ അയാളുടെ അനുയായികള്‍ തുടങ്ങിയവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്, 2008 മുതല്‍ ഇവര്‍ രാജ്യത്ത് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നു, എന്നാല്‍ ഇനി അവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക