ഇത് ‘റയില്‍ ബജറ്റ്‘ അല്ല, റായ്‌ബറേലി ബജറ്റ്: ബിജെപി

ചൊവ്വ, 26 ഫെബ്രുവരി 2013 (17:01 IST)
PTI
PTI
റയില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ അവതരിപ്പിച്ച ബജറ്റ് പ്രതീക്ഷാജനകമാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. പക്ഷേ ബജറ്റിനെതിരെ അടുത്ത വിമര്‍ശനങ്ങളാണ് ബി ജെ പി അഴിച്ചുവിട്ടിരിക്കുന്നത്. ഇത് റയില്‍ ബജറ്റ് അല്ല, ‘റായ്‌ബറേലി ബജറ്റ്’ ആണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടേ അവഗണിച്ചിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു. അതേസമയം ഇത്രയും മോശവും ജനവിരുദ്ധവുമായി ബജറ്റ് അടുത്തൊന്നും ഉണ്ടായിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞു.

അമേഠിയ്ക്കും റായ്‌ബറേലിയ്ക്കും നല്‍കുന്നതില്‍ പ്രശ്നമില്ല. പക്ഷേ ഉത്തര്‍പ്രദേശിലെ മറ്റ് ജില്ലകളെ അവഗണിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക