മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന അബു ജുന്റാലിനെ ഇതേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാക് ഭീകരന് അജ്മല്‍ കസബിന്റെ അരികിലെത്തിച്ചു. കസബിനെ പാര്‍പ്പിച്ചിരിക്കുന്ന മുംബൈ അര്‍തര്‍ റോഡ് ജയിലിലെ ബുള്ളറ്റ് പ്രൂഫ് സെല്ലില്‍ വച്ചാണ് ഇരുവരും മുഖാമുഖം കണ്ടത്. കസബ് ജുന്റാലിനെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
2008 നവംബര്‍ 26-ന് മുംബൈയില്‍ ആക്രമണം നടത്തിയ പത്തംഗ ഭീകരസംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ജുന്റാല്‍ ആണെന്ന് കസബ് വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും ഒരുമിച്ച് ഇരുത്തി ഒരു മണിക്കൂറോളം മുംബൈ പൊലീസ് ചോദ്യം ചെയ്തു. തങ്ങളെ ഹിന്ദി പഠിപ്പിച്ചത് ജുന്റാല്‍ ആണെന്ന് കസബ് നേരത്തെ തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഡല്‍ഹിയില്‍ ജയിലില്‍ ആയിരുന്ന ജുന്റാലിനെ ജുലൈ 21-നാണ് മുംബൈയില്‍ എത്തിച്ചത്.