ഇങ്ങനെ പോയാല്‍ യു പി എ വിടും: കരുണാനിധി

ബുധന്‍, 30 മെയ് 2012 (12:30 IST)
PTI
പെട്രോള്‍ വിലവര്‍ധനയിലൂടെ ജനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടുകള്‍ തുടര്‍ന്നാല്‍ യു പി എ സഖ്യം വിടുമെന്ന് ഡി എം കെ. പാര്‍ട്ടി തലവന്‍ എം കരുണാനിധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാട്‌ തുടര്‍ന്നാല്‍ യു പി എ സഖ്യം വിടുമെന്നാണ് കരുണാനിധി അറിയിച്ചിരിക്കുന്നത്.

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ചെന്നൈ ചെപ്പോക്കില്‍ ഡി എം കെ നടത്തിയ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരുണാനിധി.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുമ്പും ഡി എം കെ പ്രതിഷേധിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടി എപ്പോഴും നിലയുറപ്പിച്ചിട്ടുള്ളത്. പാല്‍ വില, ബസ് ചാര്‍ജ്, വൈദ്യുതി ചാര്‍ജ് എന്നിവ വര്‍ദ്ധിപ്പിച്ച് ജനദ്രോഹപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനൊപ്പം പെട്രോള്‍ വിലകൂടി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാരും ജനവിരുദ്ധനടപടി തുടരുകയാണ് - കരുണാനിധി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക