ആലുവാ മണപ്പുറത്തെ ഡിടിപിസി ഹോട്ടല്‍ പൊളിക്കണം: സുപ്രീംകോടതി

ചൊവ്വ, 2 ജൂലൈ 2013 (21:56 IST)
PRO
PRO
ആലുവാ മണപ്പുറത്ത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) നിര്‍മിച്ച ഹോട്ടല്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പരിസ്ഥിതിയാഘാത പഠനം നടത്താതെയാണ് ഹോട്ടലിന് നിര്‍മാണാനുമതി നല്‍കിയതെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

നദീതീരത്ത് യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്നും ജസ്റ്റിസ് ജി.എസ്. സിംഘ്‌വി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അസോസിയേഷന്‍ ഓഫ് എന്‍വയേണ്‍മെന്റ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ് ഹോട്ടല്‍ നിര്‍മാണത്തിനെതിരെ ഹര്‍ജി നല്‍കിയത്.

കെട്ടിടം രൂപകല്‍പന ചെയ്ത ആക്കിടെക്റ്റ് പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ഡിടിപിസി മൂന്ന് നില കെട്ടിടം പണിത്. ഇത് പിന്നീട് ഹോട്ടല്‍ നടത്താന്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു. നദീതീരത്ത് എക്കല്‍ മണ്ണടിഞ്ഞ സ്ഥലത്ത് ചെമ്മണ്ണിട്ട് നികത്തിയാണ് അവിടെ മഴവില്ലിന്റെ ആകൃതിയില്‍ കെട്ടിടം പണിതത്.

വെബ്ദുനിയ വായിക്കുക