ആറുമാസത്തിനുള്ളില്‍ കൊല്‍ക്കത്തയില്‍ മരിച്ചത് 16 നവജാതശിശുക്കള്‍

വെള്ളി, 20 മാര്‍ച്ച് 2015 (11:46 IST)
കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ മരിച്ചത് 16 നവജാതശിശുക്കള്‍. കൊല്‍ക്കത്തയിലെ ബി സി റോയ് ആശുപത്രിയിലാണ് സംഭവം. നഗരത്തിലെ മുതിര്‍ന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 
കഴിഞ്ഞവര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ 33 നവജാതശിശുക്കള്‍ പശ്ചിമബംഗാളിലെ മാള്‍ഡ മെഡിക്കല്‍ കോളജില്‍ മരിച്ചിരുന്നു. ഭാരക്കുറവു മൂലവും പോഷകാഹാരക്കുറവു മൂലവും ശ്വാസകോശ സംബന്ധമായ രോഗം മൂലവുമാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്നായിരുന്നു അന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക