ആറുകോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയില്‍

ശനി, 25 മെയ് 2013 (16:31 IST)
PTI
PTI
മുബൈ വിമാനത്താവളത്തില്‍ ആറുകോടിയുടെ മയക്കുമരുന്നുമായി എത്തിയ സാംബിയന്‍ വനിതയെ അറസ്റ്റ് ചെയ്തു. ആറുകിലോഗ്രാം ആംഫിറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ ഇതിന് ഏകദേശം ആറുകോടി വിലവരും.

മലാവിയിലേക്ക് പോകാനായി എത്യോപ്യന്‍ എയര്‍വെയ്‌സിലേക്ക് കയറാന്‍ ശ്രമിക്കവേ വിമാനത്താവളത്തിലെ ഇന്‍റലിജന്‍സ് വിഭാഗമാണ് യുവതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണെന്ന് വനിത പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച 13 കോടിയുടെ മയക്കുമരുന്നുമായി ദക്ഷിണ ആഫ്രിക്കക്കാരനെ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക