ആര്‍എസ്എസ് ബോംബ് നിര്‍മ്മാണം പരിശീലിപ്പിക്കുന്നുണ്ടെന്ന് ദിഗ്‌വിജയ് സിംഗ്
വെള്ളി, 26 ജൂലൈ 2013 (09:49 IST)
PTI
ആര്‍എസ്എസ് ബോംബ് നിര്‍മ്മാണം പരിശീലിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശില്‍ ആര്‍എസ്എസ് ബോംബ് നിര്‍മ്മിക്കാന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കുറ്റപ്പെടുത്തിയത്.
സംസ്ഥാനത്തെ മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നും ദിഗ്‌വിജയ് സിംഗ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
1992ല്‍ സംസ്ഥാനത്ത് ബിജെപി ഭരിക്കുമ്പോള്‍ ആര്‍എസ്എസ് സംഘടനയായ സേവാഭാരതിയുടെ ഓഫീസില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചിരുന്നു. 1993ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ കേസ് പുനരന്വേഷിക്കുകയും സംഘപരിവാന്റെ മേല്‍നോട്ടത്തിലുള്ള സ്കൂളിലെ പ്രധാനാധ്യാപകന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നുവെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
2004ലെ മഹ് സ്ഫോടനത്തില്‍ അറസ്റ്റിലായവര്‍ ആര്‍.എസ്.എസ് തങ്ങള്‍ക്ക് ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയതായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.