ആമസോണിനെ കബളിപ്പിക്കാന്‍ യുവതി സ്വീകരിച്ച വഴി ഞെട്ടിക്കുന്നത്

വെള്ളി, 12 മെയ് 2017 (08:54 IST)
ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ യുവതി ബംഗളുരില്‍ പിടിയില്‍.  പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയാണ് പൊലീസ് പിടിയിലായത്. ആമസോണില്‍ നിന്ന് ഓണ്‍ലൈനായി യുവതി വാങ്ങിയ സാധനങ്ങള്‍ തിരിച്ചയച്ച് നല്‍കി ആമസോണില്‍ നിന്ന് ഇവര്‍ പണം തട്ടുകയായിരുന്നു. 
 
ലക്ഷം രൂപയാണ് ആമസോണിനെ കബളിപ്പിച്ച് യുവതി കൈവശമാക്കിയത്. വാങ്ങിയ സാധനങ്ങളുടെ സമാനമായ സാധനങ്ങള്‍ യുവതി തിരിച്ചയക്കുകയായിരുന്നു. വാങ്ങിയ വസ്തുക്കള്‍ മോശമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവതിയുടെ വമ്പന്‍ തട്ടിപ്പ്. 
 
സാധനം വാങ്ങിയാല്‍ മണിക്കൂറിനകം തിരികെ നല്‍കിയാല്‍ പണം തിരികെ കിട്ടുന്ന സേവനം ആമസോണില്‍ ഉണ്ടായിരുന്നു. ഈ സേവനമാണ് യുവതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. തുടര്‍ച്ചയായി നിരവധി  സാധനങ്ങള്‍ തിരിച്ചയച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആമസോണ്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ച് തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക