ആന്ധ്രയില്‍ ബന്ദ്; തെലങ്കാന മേഖലയില്‍ ആഘോഷം!

ബുധന്‍, 19 ഫെബ്രുവരി 2014 (10:25 IST)
PTI
PTI
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ലോക്സഭ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു. പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് പൊതുവെ സമാധാനപരമാണ്.

ബില്‍ പാസായ ദിവസം ചരിത്രത്തിലെ കറുത്തദിനമാണെന്നും ജനാധിപത്യത്തെ പകല്‍‌വെളിച്ചത്തില്‍ കൊലപ്പെത്തുകയാണ് ചെയ്തിരിക്കുന്നതെന്നും ജഗന്മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഇന്ന് രാജിവെക്കും. കിരണ്‍ കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് സൂചന.

അതേസമയം തെലങ്കാന മേഖലയില്‍ ആഘോഷം അലയടിക്കുകയാണ്.

വെബ്ദുനിയ വായിക്കുക