ആധാര്‍ കാര്‍ഡിന് ക്യൂ നിന്ന യുവതി പ്രസവിച്ചു!

വെള്ളി, 1 മാര്‍ച്ച് 2013 (13:25 IST)
PRO
PRO
രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ആധാര്‍ കാര്‍ഡ്‌ എടുക്കുന്നതിനായി ക്യൂ നിന്ന ദളിത് യുവതി പ്രസവിച്ചു. ലോഗ്രി ഗാമതി എന്ന 23കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ ‘108‘ ആംബുലന്‍സ്‌ സര്‍വീസിനായി ആളുകള്‍ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

ആം‌ബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് സ്ത്രീ റോഡരികില്‍ പ്രസവിക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന സ്ത്രീകളാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു.

നിരന്തരം ആംബുലന്‍സ് അധികൃതരെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. ആംബുലന്‍സ്‌ തകരാറായത് മൂലമാണ് എത്താതെ പോയെതെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു.

പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ക്യൂവില്‍ നിന്നത് എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക