ആദ്യം പ്രാര്‍ത്ഥന... പിന്നെ മോഷണം !

ശനി, 27 മെയ് 2017 (10:52 IST)
ആദ്യം പ്രാര്‍ത്ഥന പിന്നെ കൊള്ള. ഇങ്ങനെ ഒരു കള്ളന്‍മാരെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടുകോള്ളൂ. കാണ്‍പൂരിലെ ബാബുപൂര്‍വ്വയിലുള്ള ജംഗ്ലി ദേവി അമ്പലത്തിലാണ് സംഭവം നടന്നത്. അമ്പലത്തില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍മാര്‍ ആദ്യം അമ്പലത്തില്‍ പൂജയാണ് ചെയ്തത്. പിന്നെ അമ്പലത്തില്‍ കൊള്ള. പൂജക്ക്ശേഷം അമ്പലത്തില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് കള്ളന്‍മാര്‍ കടന്നുകളഞ്ഞു.
 
അമ്പലത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രാര്‍ത്ഥിച്ചതിന് ശേഷം മോഷണം നടത്തിയ കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ശേഷം ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തില്‍ രണ്ടുപേരുണ്ടായിരുന്നു. ക്ഷേത്രം അധികാരികളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്ന് പൊലീസ് കേസ് എടുത്തു.

വെബ്ദുനിയ വായിക്കുക