ആദിവാസി വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടു പോയി 20 പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി

ചൊവ്വ, 16 ജൂലൈ 2013 (16:05 IST)
PRO
ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന് 20 ഓളം പേര്‍ പ്രായപൂര്‍ത്തിയാകാത്ത നാലു ആദിവാസി വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ജാര്‍ഖണ്ഡിലെ പാക്കൂര്‍ പ്രദേശത്തെ ക്രിസ്ത്യന്‍ മിഷനറിയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയത്. അധ്യാപികമാരെ അകത്ത് പൂട്ടിയിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനികളുടെ താമസ സ്ഥലത്തേക്ക് പ്രവേശിച്ചത്. പിന്നീട് വിദ്യാര്‍ത്ഥികളെ അടുത്തുള്ള കാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

തങ്ങളെ അവര്‍ കൊല്ലാന്‍ ശ്രമിച്ചെന്നും ഗ്രാമവാസികളാണ് രക്ഷിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇവര്‍ ബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.

ആദിമ വിഭാഗമായ പഹാഡിയ ഗോത്രത്തില്‍പ്പെട്ടവരാണ് വിദ്യാര്‍ത്ഥിനികള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക