ആദിവാസി യുവതി സോണി സോറിയെ മോചിപ്പിക്കാത്തതില്‍ പ്രതിഷേധം
വ്യാഴം, 8 ഓഗസ്റ്റ് 2013 (10:39 IST)
PRO
PRO
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത ആദിവാസി യുവതി സോണി സോറിയെ മോചിപ്പിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അധ്യാപികയായിരുന്ന സോണി സോറിയെയും ഭര്‍ത്താവ് അനില്‍ ഫുഡൈനെയും ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് സോണിയുടെ ഭര്‍ത്താവ് അനില്‍ ഫുഡൈന്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. പൊലീസ് മര്‍ദനത്തില്‍ അനില്‍ ഫുഡൈന് പക്ഷാഘാതം പിടിപ്പെട്ടതായിരുന്നു മരണ കാരണം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2011 ഒക്ടോബര്‍ നാലിനാണ് സോണി സോറി അറസ്റ്റിലായത്.
ജയിലില്‍ ലൈംഗിക പീഡനം ഉള്‍പ്പെടെ ക്രൂരമായ പല പീഡനത്തിനും സോണി സോറി ഇരയായി. അവശയായ സോണിയെ ചികിത്സിക്കവേ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് വലിയ കല്ലുകള്‍ ഡോക്ടര്‍മാര്‍ കണ്ടെടുത്തു. മികച്ച ചികിത്സ ലഭിക്കാതെ, ജാമ്യം പോലും ലഭിക്കാതെ ഇപ്പോഴും സോണി തടവറയിലാണ്.
സോണി സോറിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികള്‍ ഇന്ന് ജന്ദര്‍ മന്ദറില്‍ ഒത്തുചേരുന്നുണ്ട്. എത്രയും പെട്ടെന്ന് സോണി സോറിയെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.