ആത്മഹത്യ ചെയ്യാന്‍ ചാടിയ യുവതി തലയില്‍ വീണ് യുവാവ് ഗുരുതരാവസ്ഥയില്‍!

വ്യാഴം, 8 ഓഗസ്റ്റ് 2013 (11:14 IST)
PRO
PRO
ആത്മഹത്യ ചെയ്യാന്‍ ചാടിയ യുവതി തലയില്‍ വീണ് യുവാവ് ഗുരുതരാവസ്ഥയില്‍. ആത്മഹത്യ ചെയ്യാന്‍ 12 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ സ്ത്രീ വന്ന് വീണത് താഴെ നടന്ന് പോകുകയായിരുന്ന യുവാവിന്റെ തലയിലെക്കായിരുന്നു. യുവതി ഉടന്‍ തന്നെ മരിച്ചു യുവാവ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

പശ്ചിമ ഡല്‍ഹിയില്‍ ജനക്പുരിയിലെ വെസ്റ്റ് എന്‍ഡ് മാളിലായിരുന്നു സംഭവം. രോഹിണി സ്വദേശിയായ ചഞ്ചല്‍ ശര്‍മ്മയെന്ന ഇരുപത്തിനാലുക്കാരിയാണ് ആത്മഹത്യ ചെയ്യാനായി ചാടിയത്. യുവതി വന്ന് വീണത് താഴെ നടന്നു പോകുയായിരുന്ന സുനില്‍ കുമാറെന്ന യുവാവിന്റെ തലയിലായിലേക്കായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചഞ്ചലിനെ രക്ഷിക്കാനായില്ല. സുനിലിന്റെ നില ഗുരുതരമായി തുടരുകയുമാണ്. സുനില്‍ കുമാര്‍ വെസ്റ്റ് എന്‍ഡ് മാളിലെ സ്റ്റോര്‍ ജീവനക്കാരനാണ്.

വെബ്ദുനിയ വായിക്കുക