ആത്മഹത്യാ ശ്രമം, കുരുമുളക് പൊടി സ്പ്രേ: തെലങ്കാനയെ ചൊല്ലി പാര്‍ലമെന്റ് യുദ്ധക്കളമായി
വ്യാഴം, 13 ഫെബ്രുവരി 2014 (13:10 IST)
PTI
PTI
തെലങ്കാനാ സംസ്ഥാനം രൂപവല്‍ക്കരിക്കാനുള്ള ആന്ധ്രാ പ്രദേശ് സംസ്ഥാന പുനഃസംഘടനാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ആണ് ബില്‍ അവതരിപ്പിച്ചു. അതേസമയം പാര്‍ലമെന്റ് മുമ്പ് ദര്‍ശിച്ചിട്ടില്ലാത്ത യുദ്ധസമാനമായ രംഗങ്ങളാണ് ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച് അരങ്ങേറിയത്.
ബില്ലിനെതിരെ പ്രതിഷേധിച്ച് സീമാന്ധ്രയില്‍നിന്നുള്ള എംപിമാരും മന്ത്രിമാരും സഭയുടെ നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എംപിയായ സബ്ബം ഹരി ലോക്‌സഭയ്ക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കത്തിയുമായാണ് ഇദ്ദേഹം സഭയിലെത്തിയത്. എന്നാല്‍ മറ്റ് എംപിമാര്‍ ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചു മാറ്റുകയായിരുന്നു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചാല്‍ നടുത്തളത്തില്‍ സ്വയം തീക്കൊളുത്തി ആത്മഹത്യചെയ്യുമെന്ന് സബ്ബം ഹരി നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അടുത്ത പേജില്‍- കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, വളഞ്ഞിട്ട് മര്‍ദ്ദിച്ചു!
PTI
PTI
രോഷാകുലനായി മറ്റൊരു എംപി എല്‍ രാജഗോപാല്‍ നടുത്തളത്തിലിറങ്ങി മറ്റ് എംപിമാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. അസ്വസ്ഥരായ എംപിമാര്‍ പരിഭ്രാന്തരായി സഭയില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ട എംപിമാരെയും ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചു. രാജഗോപാലിന്റെ ചില എംപിമാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധത്തിനിടെ ചില എം പിമാര്‍ മൈക്ക് തട്ടിപ്പറിക്കുകയും കമ്പ്യൂട്ടര്‍ തകര്‍ക്കുക ചെയ്തു. ആന്ധ്രപ്രദേശ് എംപിമാരുടെ പ്രതിഷേധം മൂലം സഭാനടപടികള്‍ നിര്‍ത്തി വച്ചു.
അടുത്ത പേജില്‍- തെക്കേ ഇന്ത്യക്കാര്‍ക്ക് വിലക്ക്
PTI
PTI
ബില്‍ അവതരണവേളയിലെ പ്രതിഷേധം മുന്നില്‍ കണ്ട് പാര്‍ലമെന്റില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. പാര്‍ലമെന്റ് പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെക്കേ ഇന്ത്യക്കാരായ ആര്‍ക്കും പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ്സ് അനുവദിക്കുന്നില്ല.